ബാംഗ്ലൂര്‍: ബംഗ്ലൂരിലെ വിവിധ ക്രൈസ്തവ പെന്തകൊസ്തു സഭകളിലെ വിശ്വാസികള്‍ ചേര്‍ന്ന് എബനേസര്‍ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28 മുതല്‍ ഒക്റ്റോബര്‍ 1 വരെ കൊത്തന്നൂര്‍ എബനേസര്‍ ഇന്‍സ്റ്റിട്യൂട്ട് ഗ്രൂരുണ്ടില്‍ വച്ച് ഐഖ്യ കണ്‍വെന്‍ഷന്‍ നടത്തുന്നു. പാസ്റ്റ്ര്‍മാരായ കെ.സി ജോണ്‍, സാം ജോര്‍ജ്, ബാബു ചെറിയാന്‍, കെ.ജെ മാത്യു, ബെന്നിസണ്‍ മത്തായി എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രസംഗിക്കും. ദിവസവും വൈകിട്ട് അഞ്ചു മണിക്ക് പൊതുയോഗങ്ങള്‍ ആരംഭിക്കും. ബി.യു.സി കോറസ് ഗാനങ്ങള്‍ ആലപിക്കും.
കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ഡോ. എന്‍.കെ ജോര്‍ജ്, ജോ. കണ്‍വീനര്‍ പാസ്റ്റര്‍ ജോസ് കെ. മാത്യു എന്നിവരുടെ നേതൃത്വത്തില്‍ പാസ്റ്റര്‍മാരായ ബിജു ജോണ്‍, ജോസഫ് ജോണ്‍, ജേക്കബ് ഫിലിപ്, ബ്ര. ജോയ് പാപ്പച്ചന്‍, ബ്ര. ബെന്‍സണ്‍ ചാക്കോ എന്നിവര്‍ വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തിക്കുന്നു.