ഐ.പി.സി. വർഷിപ്പ് സെന്റർ വാർഷിക കൺവൻഷൻ ഒക്ടോബർ 17 മുതൽ
ഷാർജ: ഐ.പി.സി. വർഷിപ്പ് സെന്റർ വാർഷിക കൺവൻഷൻ ഒക്ടോബർ 17,18,19 ( ചൊവ്വ, ബുധൻ, വ്യാഴം) തീയതികളിൽ ഷാർജ വർഷിപ്പ് സെന്ററിൽ വെച്ച് നടക്കും. ഐ.പി.സി. ജനറൽ വൈസ് പ്രസിഡന്റും വർഷിപ്പ് സെന്റർ സീനിയർ പാസ്റ്ററുമായാ റവ. ഡോ. വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്യും. കൺവൻഷനിൽ പാസ്റ്റർ ബാബു ചെറിയാൻ പിറവം മുഖ്യ സന്ദേശം നൽകും. വർഷിപ്പ് സെന്റർ ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.