അർപ്പണ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ EXCEL VBS നേപ്പാളിൽ

ഷിനു തോമസ്, ബാംഗ്ലൂർ

പർസ: അർപ്പണ് മിനിസ്ട്രി യുടെ ആഭിമുഖ്യത്തിൽ നേപ്പാളിലെ വിവിധ സ്ഥലങ്ങളിൽ വെക്കേഷൻ ബൈബിൾ സ്കൂൾ നടത്തപ്പെടും. കുന്നുകളും മലകളും നിറഞ്ഞ നേപ്പാളിന്റെ ഓരോ ഗ്രാമങ്ങളും സുവിശേഷത്തിന്റെ വിത്തുകൾ കുഞ്ഞു ഹൃദയങ്ങളിൽ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന പ്രവർത്തങ്ങൾ 2017 ഒക്ടോബർ18 ന് ആരംഭിക്കും. വാഹന സൗകര്യങ്ങളോ സാങ്കേതിക വളർച്ചയോ കൈവരിക്കാതെ തികച്ചും പട്ടണങ്ങളിൽ നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന കിരന്തർ, ധരപനി, മാർത്തൽ തുടങ്ങി ഗ്രാമങ്ങളിൽ നിന്നായി 250 ൽ അധികം കുഞ്ഞുങ്ങൾ വി ബി എസിൽ പങ്കെടുക്കും. എക്സൽ മിനിസ്ട്രിസിന്റെ വി ബി സ് ഗാനങ്ങളും പാഠ പുസ്തകങ്ങളും ഉപയോഗിക്കും.
പാസ്റ്റർ ടോണി തോമസ്, പാസ്റ്റർ ഷോബിത് മാഗർ, ബിംല റായ്, സിസ്റ്റർ ഏഞ്ചല ടോണി, തുടങ്ങിയവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: E mail- arpanchitwan@gmail.com

-ADVERTISEMENT-

-ADVERTISEMENT-

You might also like