ദുബായിലെ പ്രമുഖ ഹൈവേകളിൽ സ്പീഡ് ലിമിറ്റ് കുറച്ചു
ദുബായിലെ ഏറ്റവും പ്രധാന റോഡുകളായ എമിറേറ്റ്‌സ് റോഡിലും, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും മാക്സിമം സ്പീഡ് ലിമിറ്റ് 120-ൽ നിന്നും 110KM/Hr ആയി കുറച്ചതായ് റോഡ് ട്രാസ്പോർട് അതോറിട്ടി (RTA) ഇറക്കിയ സിർക്കുലറിൽ പറയുന്നു. വർദ്ധിച്ചു വരുന്ന അപകടങ്ങൾ കുറയ്ക്കാൻ ഇതു സഹായിക്കും.
RTA യും ദുബായിൽ പോലീസും സംയുക്തമായാണ് തീരുമാനം എടുത്തത്. കഴിഞ്ഞ രണ്ടു വര്ഷങ്ങളായിലായി ഈ റോഡുകളിൽ ഉണ്ടാകുന്ന അപകട നിരക്ക് കൂടുതലായിരുന്നു. തീരുമാനം ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരും. ഇപ്പോൾ 20 കിലോമീറ്റർ ഗ്രെയ്‌സ് ഉൾപ്പെടെ 140 കിലോമീറ്ററിനു മുകളിൽ സ്പീഡിൽ പോയാലാണ് ക്യാമറ അടിക്കുന്നത്. ഇനിമുതൽ അതു പത്തു കിലോമീറ്റർ കുറഞ്ഞു 130 കിലോമീറ്റർ ആകും.