കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രഥമ ക്രൈസ്തവ കൂട്ടായ്മയായ KTMCC ഒരുക്കുന്ന ‘KTMCC ടാലന്റ് ടെസ്റ്റ് 2017’ എന്ന പേരിൽ
ഈ വരുന്ന സെപ്റ്റംബർ 21 നു NECK കോമ്പൗണ്ടിൽ വെച്ച് മാർത്തോമ്മാ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൺ, പെന്തക്കോസ്ത് എന്ന അഞ്ച് പ്രധാന സഭകളിൽ നിന്നായി ഇരുപത്തിയഞ്ചിലധികം സഭകളിലെ നൂറുകണക്കിന് പ്രതിഭകളുടെ മാറ്റുരയ്ക്കുന്ന ടാലന്റ് ടെസ്റ്റ് രാവിലെ 8 മണി മുതൽ ഉചയ്‌ക്ക് 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്.
സംഗീതം, സമൂഹഗാനം, പ്രസംഗം, ചെറുകഥ, ഉപന്യാസം, ബൈബിൾ ക്വിസ്, ജേർണലിസം, വാദ്യോപകരണം, ഡ്രോയിംഗ് തുടങ്ങി വിവിധങ്ങളായ മൽസരങ്ങൾ
ഒരേ സമയം പതിനാറു വേദികളിൽ വ്യത്യസ്ഥ മത്സരങ്ങൾ ഹാർവസ്റ്റ് TV യിലൂടെ തൽസമയം സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്. പ്രഗത്ഭരായ വിധികർത്താക്കൾ വിധിയെഴുത്തു നടത്തി കലാപ്രതിഭകളെ കണ്ടെത്തുന്നു. അന്നേ ദിവസം തന്നെ സമ്മാന ദാനവും പൊതു സമ്മേളനവും ഉണ്ടായിരിക്കുന്നതാണെന്ന് KTMCC ഭാരവാഹികൾ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.