മെഗാ ബൈബിൾ ക്വിസ് നവംബർ 11 ന്

ഷിനു തോമസ്, ബാംഗ്ലൂർ

ബാംഗ്ലൂർ: പി വൈ പി എ ബാംഗ്ലൂർ സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ മെഗാ ബൈബിൾ ക്വിസ്സ് നടത്തപ്പെടുന്നു. 2017 നവംബർ 11ന് രാവിലെ 9:30 മുതൽ ഐ പി സി എബനെസറ് വിവേക്നഗർ ചർച്ചിൽ വെച്ച് ആരംഭിക്കും. ഉൽപ്പത്തി, 2 ശമുവേൽ, ആമോസ്, അപ്പൊ. പ്രവർത്തികൾ, എബ്രായർ എന്നീ പുസ്തകങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതര പെന്തകോസ്ത് സഭകളിലെ മൂന്ന് അംഗങ്ങൾ ഉൾപ്പെടുന്ന ടീമിന് പങ്കെടുക്കാവുന്നതാണ്. സഭാ വ്യത്യാസമോ പ്രായപരിധിയോ ഇല്ല. ഇംഗ്ലീഷ്, കന്നഡ, മലയാളം ഭാഷയിൽ നടത്തപ്പെടുന്ന ബൈബിൾ ക്വിസ്സിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കു മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളു. 300 രൂപയാണ് രജിസ്റ്റർ ചെയ്യാനുള്ള ഫീസ്. 1, 2, 3,4,5 സ്ഥാനങ്ങൾ കൈവരിക്കുന്നവർക്ക് ക്യാഷ് പ്രൈസ് നൽകും. ഒന്നാം സമ്മാനം 10000 രൂപയാണ്. പാസ്റ്റർ മഞ്ചുനാഥ്‌ വി, ഇവാ. എബിസൺ ജോസഫ്, സഹോദരന്മാരായ ജിബിൻ ഫിലിപ്പ്, പ്രിൻസ് ജേക്കബ്, ജയ്മോൻ, എബ്രഹാം പണിക്കർ, പോൾ പി ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കാൻ ആഗ്രഹിക്കുവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാനും വിളിക്കുക. 8884943940, 9535715580, 9986559812.

-ADVERTISEMENT-

-ADVERTISEMENT-

You might also like