ഒമാനിൽ നിന്നും ഫാ.ടോം ഉഴുന്നാലിൽ പോയത് വത്തിക്കാനിലേക്ക്
ഒമാൻ: ഫാ. ടോം ഉഴുന്നാലിന്‍റെ ഇനിയുള്ള ദിനങ്ങള്‍ വത്തിക്കാനിൽ. ഭീകരരുടെ തടവിൽനിന്നു മോചിതനായ ഫാ.ടോം ഉഴുന്നാലിൽ റോമിലേക്കാണ് എത്തിയത്. ഏതാനും ദിവസങ്ങള്‍ അദ്ദേഹം ഇവിടെയുണ്ടാകും. വിശ്രമത്തിനും മാർപ്പാപ്പയുമായുള്ള കൂടി കാഴ്ചയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങും.
ഭീകരരുടെ പിടിയിൽനിന്നു മോചിതനായ ഫാ.ടോമിനെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ട്.. ഒമാനിൽ എത്തിച്ച അദ്ദേഹത്തിനു വിദഗ്ധ ചികിത്സ സർക്കാരിന്‍റെ മേൽനോട്ടത്തിൽ നൽകിയിരുന്നു. ഇതിനുശേഷമാണ് ഫാദർ.ടോമിന്റെ ആഗ്രഹപ്രകാരം വത്തിക്കാനിലേക്കു പോയത്.
2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച രാവിലെയാണു മോചിതനായി മസ്കറ്റിൽ എത്തിയത്, ഒമാനിൽ നിന്നും നേരിട്ട് കേരളത്തിലെത്തുമെന്ന് സൂചനകളുണ്ടായിരുന്നു, കേരളത്തിലെത്തിയാൽ വിദഗ്ദചികിത്സ നൽകുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചിരുന്നു.