ഒറിസ്സയില്‍ സുവിശേഷ വിരോധികള്‍ വിശ്വസിയെ തട്ടിക്കൊണ്ടുപോയി
ഒറിസ്സയില്‍ സമര്ദപ്പയില്‍ മനോഹര്പൂരിനു സമീപം സുവിശേഷ വിരോധികള്‍ അവിടുത്തെ ലോക്കല്‍ സഭയിലെ ഒരു പ്രധാന അംഗമായിരുന്ന ഗാന സിംഗിനെ തട്ടികൊണ്ട് പോയി. ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നുംതന്നെ ലഭിക്കുന്നില്ല. സംഭവത്തിനു പിന്നില്‍ ആരാണെന്നു ഇതുവരെയും പോലീസിന് വിവരം ലഭിച്ചിട്ടില്ല.
ചില വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇവിടെ ഒരു വിശ്വാസിയെ സുവിശേഷ വിരോധികള്‍ കൊല ചെയ്തിരുന്നു. ആസ്ട്രേലിയന്‍ മിഷനറിമാരായിരുന്ന ഗ്രഹാം സ്ടൈന്‍സിനെയും കുഞ്ഞുങ്ങളെയും ചുട്ടു കരിച്ച സംഭവ സ്ഥലത്ത് നിന്നും മൂന്നു കിലോമീറ്റര്‍ ദൂരെയാണ് മനോഹര്‍പൂര്‍.
ആ ദേശത്തെ വിശ്വാസികള്‍ പരിഭ്രാന്ത്രയായിരിക്കുന്നു. ആഗോള ക്രൈസ്തവ സമൂഹത്തിന്‍റെ പ്രാര്‍ത്ഥന അവര്‍ അഭ്യര്‍ത്ഥിക്കുന്നു.
-Advertisement-