ബംഗളുരു ബേയ്ദ്സെയിദ അസ്സംബ്ലീസ് ഓഫ് ഗോഡ് ചര്ച്ച് ജൂബിലി സമ്മേളനം നടന്നു
ചാക്കോ.കെ തോമസ് , ബംഗളുരു
ബംഗളുരു: മഹാദേവപുര ബേയ്ദ്സെയിദ എ.ജി ചര്ച്ച് ജൂബിലി സമ്മേളനം ഇന്നലെ വൈകിട്ട് 5.30-നു മഹാദേവപുരം ബ്രിഗ്രേഡ എം.എല്‍.ആര്‍ കണ്‍വെന്‍ഷന്‍ സെന്റെറില്‍ വച്ച് നടന്നു. സൗത്ത് ഇന്ത്യ അസ്സംബ്ലീസ് ഓഫ് ഗോഡ് സൂപ്രണ്ട് റവ.വി.റ്റി എബ്രഹാം മുഖ്യാധിതി ആയിരുന്നു. പാസ്റ്റര്‍ കെ.സി ആണ്ട്രൂസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുതിര്‍ന്ന ശുശ്രൂക്ഷകരെയും വിശ്വാസികളെയും ആദരിച്ചു. ബേയ്ദ്സെയിദ ചര്ച്ച് യുവജനങ്ങളുടെ കൊറിയോഗ്രാഫി, കുട്ടികളുടെ ഗാനങ്ങള്‍ എന്നിവ ചടങ്ങിനു മിഴിവേകി. പാസ്റ്റര്‍ ബെറില്‍ തോമസും സംഘവും ഗാന ശുശ്രൂക്ഷകള്‍ക്ക് നേതൃത്വം നല്‍കി.
വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് റവ.റ്റി.ജെ ബെന്നി, റവ.കെ.വി മാത്യു, റവ. ആര്‍തര്‍ നെപ്പോളിയന്‍, റവ. അബ്ദുല്‍ കരീം, പാസറ്റര്മാരായ റ്റി.ഡി തോമസ്, ഇ.ജെ ജോണ്‍സന്‍, പത്മസിംഗ് എന്നിവര്‍ പങ്കെടുത്തു.
1992 ആഗസ്റ്റ് 30-ന് കോട്ടയം സ്വദേശിയായ പാസ്റ്റര്‍ കെ.സി ആണ്ട്രൂസ് അഞ്ചു പേരുമായ് ആരംഭിച്ച പ്രവര്‍ത്തനം ഇന്ന് വളര്‍ന്നു മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായ് ആരാധന യോഗങ്ങള്‍ നടക്കുന്നു. മുഖ്യ ശുശ്രൂക്ഷകന്‍ പാസ്റ്റര്‍ കെ.സി ആണ്ട്രൂസിനോടൊപ്പം പാസ്റ്റര്മാരായ വി.പി മാത്യു, രാജു ആര്‍, ഡേവിഡ് രാജു, ബ്രോ. കല്ല്യാന്‍ എന്നിവര്‍ സഹ ശുശ്രൂക്ഷകരായും സേവനം അനുഷ്ട്ടിക്കുന്നു. കോലാര്‍, ഗുബ്ബി എന്നിവിടങ്ങളില്‍ ഔട്ട് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. സഭയുടെ മേല്‍നോട്ടത്തില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും നടന്നു വരുന്നതായ് പാസ്റ്റര്‍ കെ.സി ആണ്ട്രൂസ് പറഞ്ഞു.