കുവൈറ്റ്: യുണൈറ്റഡ് പെന്തക്കോസ്തു ഫെല്ലോഷിപ്പ് കുവൈറ്റ് (UPFK)ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഐക്യ കൺവെൻഷൻ ഒക്ടോബർ മാസം 18, 19, 20 തീയതികളിൽ NECK ചർച്ച് ആൻഡ് പാരിഷ് ഹാളിൽ വച്ചു നടത്തുവാൻ തീരുമാനമായി. പ്രസ്തുത യോഗത്തിൽ പാസ്റ്റർ ബെനിസൻ മത്തായി ദൈവവചനം പ്രഘോഷിക്കും.
മുൻവർഷത്തെ പോലെ ആത്മാകളുടെ കുത്തൊഴുക്ക് പ്രതിക്ഷിക്കുന്ന ഈ യോഗത്തിലേക്ക് വിവിധങ്ങളായ ചുമതലകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കുവാൻ അനുഗ്രഹിക്കപ്പെട്ട ഒരുപറ്റം ദൈവദാസന്മാരെയും വിശ്വാസികളെയും കൂട്ടി നടന്ന ആലോചന മീറ്റിംഗിൽ കുവൈറ്റിലുള്ള പെന്തക്കോസ്തു സഭകളുടെ ഐക്യത്തെ വിളിച്ചു അറിയിക്കുന്ന ഒത്തൊരുമയോടെ ശബ്ദം ആണ് കേൾക്കാൻ കഴിഞ്ഞത്.
വരും നാളുകളിൽ കുവൈറ്റിൽ ഒരു വലിയ ഉണർവിന്റെ കാറ്റ് അടിക്കാനായി നമുക്ക് പ്രാർത്ഥിക്കാം.