കർണാടക സ്റ്റേറ്റ് PYPA ക്യാമ്പ്‌ ഒക്ടോബർ 19 മുതൽ 21 വരെ

ഷിനു തോമസ്‌, ബാംഗ്ലൂർ

ബാംഗ്ലൂർ: PYPA കർണാടക സ്റ്റേറ്റ് വാർഷിക ക്യാമ്പ്‌ 2017 ഒക്ടോബർ 19 വ്യാഴാഴ്ച മുതൽ 21 ശനി വരെ നടത്തപ്പെടും. കൊത്തന്നൂരിന് സമീപമായി സ്ഥിതിചെയ്യുന്ന കോർണർ സ്റ്റോൺ ക്യാമ്പ്‌ സെന്റെറിൽ ആണ് നടത്തപ്പെടുന്നത്. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 250 ൽ അധികം യുവജനങ്ങളും ദൈവദാസന്മാരും പങ്കെടുക്കും. PYPA കേരളാസ്റ്റേറ്റ് മുൻ പ്രസിഡണ്ട്‌ പാസ്റ്റർ. വി പി ഫിലിപ്പ്, വേദ അധ്യാപകനും, പ്രാസംഗികനുമായ പാസ്റ്റർ സാമുവേൽ ടി കോശി, യുവജങ്ങളുടെ ഇടയിൽ അനുഗ്രഹീത സന്ദേശം നൽകുന്ന പാസ്റ്റർ സാജൻ ജോയ്‌ തുടങ്ങിയവർ മുഖ്യാഥിതികൾ ആയിരിക്കും. സംഗീത ശുശ്രുഷകൾക്ക് ബ്രദർ എബനേസർ പ്രേംകുമാറും, സ്റ്റേറ്റ് PYPA അംഗങ്ങളും നേതൃത്വം നൽകും. പങ്കെടുക്കുന്നവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like