പാപ്പച്ചൻ സാർ നിത്യതയിൽ

റോജി ഇലന്തൂർ

ന്യു യോർക്ക്‌/ കുന്നംകുളം: ഐ പി സി ശുശ്രൂഷകൻ ആയിരുന്ന റിട്ടയേഡ് എഞ്ചിനീയർ (KSEB) പാസ്റ്റർ പി.ഐ. പാപ്പച്ചൻ നിത്യതയിൽ പ്രവേശിച്ചു.

ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യയുടെ സ്ഥാപക അംഗവും ട്രഷററുമായിരുന്ന ശേഷം പിന്നീട് ഓഫീസ് മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യാ ഗോസ്‌പൽ ടീമിന്റെ നോർത്ത് സോൺ ട്രഷററും, പിവൈപിഎ നോർത്ത് സോൺ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. ഔദ്യോഗിക ജോലിയ്ക്കു ശേഷം പൂർണ സമയം സുവിശേഷ വേലയിൽ വ്യാപൃതനായിരുന്ന പാപ്പച്ചൻ സാർ ഐ പി സി കുന്നംകുളം സെന്ററിലെ ശുശ്രൂഷകനുമായിരുന്നു.

മറ്റനേകർക്കും ആത്മീകവും ഭൗതികവുമായി ഒരു അനുഗ്രഹമായിരുന്നു പാപ്പച്ചൻ സാർ.

സംസ്കാരശുശ്രൂഷ 2017 സെപ്റ്റംബർ 9, ശനിയാഴ്ച രാവിലെ 10: 30നു അമേരിക്കയിൽ വെച്ച് ഐപിസി വെസ്റ്റ്ചെസ്റ്റർ ക്രിസ്ത്യൻ അസംബ്ലി യുടെ ആഭിമുഖ്യത്തിൽ നടക്കും.

ഭാര്യ : അമ്മിണി പാപ്പച്ചൻ.
മക്കൾ: മിനി, നീന, സീന, പാസ്റ്റർ സാം.
മരുമക്കൾ: തോമസ് (രാജു), ജോർജ് മാത്യു, ബേബി പോൾ, ഷൈനി സാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like