നയാഗ്രാ കൺവൻഷൻ സെപ്തംബർ 24 ന്

സാം പടിഞ്ഞാറേക്കര

കാനഡ: ചരിത്ര പ്രസിദ്ധമായ നയാഗ്ര പട്ടണത്തിൽ വീണ്ടും സുവിശേഷ സംഗമം. നയാഗ്രാ പ്രയർ സെന്ററിന്റെ അഭിമുഖ്യത്തിൽ സെപ്തംബർ 24 ന് വൈകിട്ട് 5.30-8.30 വരെ നടക്കുന്ന ആത്മീയ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. പാസ്റ്റർ റ്റി. ഡി ബാബു മുഖ്യ സന്ദേശം നല്കും, ഡോ. ബ്ലസൻ മേമന സംഗിത ശുശ്രൂഷയ്ക്ക് നേതൃത്യം നല്‌ക്കും. കാനഡയിലെ വിവിധ പട്ടണങ്ങളിൽ നിന്നുള്ള ദൈവമക്കൾ പങ്കെടുക്കുന്ന ഈ ആത്മീയ സമ്മേളനത്തിന് പാസ്റ്റർ ബിനു ജേക്കബ്, പാസ്റ്റർ ബ്ലസൻ പാപ്പച്ചൻ, ബ്രദർ ഫിന്നി ബെൻ ജോസ് എന്നിവർ നേതൃത്വം നല്കും. കൂടുതൽ വിവരങ്ങൾക്ക് : +1 647 7656634

 

-ADVERTISEMENT-

-ADVERTISEMENT-

You might also like