ഐ. പി. സി ബെഥേൽ പ്രയർ സെന്റർ സണ്ടേസ്കൂൾ, PYPA വാർഷികം നടന്നു

അജ്‌മാൻ: ഐ.പി.സി ബെഥേൽ പ്രയർ സെന്ററിന്റെ സൺ‌ഡേ സ്കൂളിന്റെയും PYPA യുടെയും രണ്ടാമത് വാർഷികം സെപ്റ്റംബർ 01, 2017 (വെള്ളിയാഴ്ച) വളരെ അനുഗ്രഹമായി നടക്കുവാനിടയായി. അജ്‌മാൻ ബഥേൽ പ്രയർ സെന്ററിന്റെ സ്ഥാപകനും ശുശ്രുഷകനുമായ പാസ്റ്റർ. എ. സി . ജോർജിന്റെ സാന്നിധ്യത്തിൽ, ബ്രദർ. ജിജോ രാജുവിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ഈ ആത്മീയ സമ്മേളനത്തിൽ ബ്രദർ. ഷിബു മുള്ളംകാട്ടിൽ മുഖ്യ അതിഥി ആയിരുന്നു. ഇതിൽ സൺ‌ഡേ സ്കൂൾ കുട്ടികളുടെയും PYPA യുടെയും വിവിധ ആത്മീയ പ്രോഗ്രാമുകൾ നടക്കുകയും അത് സഭാ വിശ്വാസികൾക്ക് ആത്മീക പ്രചോദനം നൽകുകയും ചെയ്തു.

ഒരു ദൈവപൈതലിനു യേശു കർത്താവുമായി ഉണ്ടായിരിക്കേണ്ട ബന്ധവും പൂർണ സമർപ്പണവും എങ്ങനെ ആയിരിക്കണമെന്ന് തന്റെ മുഖ്യ പ്രഭാഷണത്തിലൂടെ ബ്രദർ. ഷിബു മുള്ളംകാട്ടിൽ സഭയെ പ്രബോധിപ്പിച്ചു. തുടർന്ന് സൺ‌ഡേ സ്കൂളിന്റെയും PYPA യുടെയും താലന്തു പരിശോധനയിൽ വിജയികളായവർക്കുള്ള സമ്മാനദാനം നൽകുകയും PYPA UAE Region Talent Test വിജയികളെ പ്രത്യേകാൽ ആദരിക്കുകയും ചെയ്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like