ഹാർവി ചുഴലികാറ്റ് : നഷ്ടം പത്തു ലക്ഷം കോടി, മരണം 38 കവിഞ്ഞു
ഹാർവി ചുഴലികാറ്റ് : നഷ്ടം പത്തു ലക്ഷം കോടി, മരണം 38 കവിഞ്ഞു.
അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും വലിയ നാശം വിതച്ചതു ഹാർവി ചുഴലിക്കാറ്റ്. 10 ലക്ഷം കോടിയുടെ നാശനഷ്ടം കവിയുന്നു എന്ന് പ്രാഥമീക കണക്കുകൾ. കനത്തമഴയും വെള്ളപ്പൊക്കവും നിമിത്തം ടെക്‌സാസിലെ ക്രോസ്ബിയിലെ ആർമിക ഇങ്ക് പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ സമയം പുലർച്ചെയാണ് സ്ഫോടനം ഉണ്ടായതു. ഹൂസ്റ്റണിലും സമീപ പ്രേദേശങ്ങളിലുമായി ഒരു ലക്ഷത്തിൽ അധികം ഇന്ത്യൻ വംശജർ തന്നെ ഹാർവി കെടുതിയുടെ ദുരിതങ്ങൾ അനുഭവിക്കുന്നുണ്ട്.
അമേരിക്കയുടെ പെട്രോളിയം വ്യവസായങ്ങൾ മുഖ്യമായും കേന്ത്രീകരിക്കുന്ന ഹ്യൂസ്റ്റൺ സമീപ സ്ഥലങ്ങൾ വെള്ളത്തിനടിയിൽ ആയതോടെ കടുത്ത ഇന്ധന ക്ഷമമവും നേരിടുന്നു എന്നാണ് റിപ്പോർട്ട്. വെള്ളം കയറി പ്രവർത്തനങ്ങൾ താറുമാറായതിനെ തുടർന്ന് മോട്ടിവ പോർട്ട് ആർതർ അടച്ചു. അമേരിക്കയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയാണ് മോട്ടിവ പോർട്ട് ആർതർ. ഭവനരഹിതർ ആയവരിൽ 32000 പേരെങ്കിലും ദുരിതാശ്വാസ ക്യാംപുകളിൽ ഉണ്ടെന്നാണ് കണക്കുകൾ.