പെനിയേൽ എ.ജി സഭ സമർപ്പണ ശുശ്രൂഷ ഇന്ന്

കുവൈറ്റ്: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ കീഴിൽ കുവൈറ്റിൽ പുതുതായി രൂപംകൊണ്ട പെനിയേൽ എ.ജി സഭയുടെ സമർപ്പണ ശുശ്രൂഷ സെപ്റ്റംബർ 1 വെള്ളി, വൈകിട്ടു 6 മണി മുതൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ചു നടക്കും.


മംഗഫ് എ ജി സഭയുടെ ശ്രുശൂക്ഷകനായ പാസ്റ്റർ കെന്നഡി പോൾ, പെനിയെൽ സഭയുടെ താൽക്കാലിക ചുമതല എറ്റെടുക്കും. റവ .പി എസ് ഫിലിപ്പ് (അസി. സൂപ്രണ്ട് – എ ജി മലയാളം ഡിസ്ട്രിക്ട് കൌൺസിൽ) സമർപ്പണ ശ്രുശൂക്ഷ നിർവഹിക്കും . പെനിയെൽ സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും. 

ബ്രോ. സജി പി. കെ കോ-ഓർഡിനേറ്റർ ആയി ഉദ്ഘാടന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ നടന്നു വരുന്നു .

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.