മാര്‍ പാപ്പയ്ക്ക് എതിരെയുള്ള ഐ.എസ് ഭീഷണിയില്‍ ആശങ്കയുണ്ടെന്ന് വത്തിക്കാന്‍

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാര്‍ പാപ്പയ്ക്കു എതിരായ  ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വധഭീഷണിയില്‍  ആശങ്ക പ്രകടിപ്പിച്ച്  വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. എന്നാല്‍ ഇപ്പോള്‍ ഉള്ള സുരക്ഷ ശക്താമെന്നുന്നും കൂടുതല്‍ കരുതല്‍ നടപടികള്‍ എടുത്തിട്ടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോമിനും ഫ്രാന്‍സിസ് പാപ്പയ്ക്കും എതിരെ ഭീഷണി മുഴക്കികൊണ്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വീഡിയോ അടുത്തിടെ പുറത്തു വന്നിരുന്നു. തങ്ങള്‍ റോമിലും എത്തുമെന്ന് ഭീഷണിമുഴക്കുന്ന ജിഹാദികള്‍ ഫ്രാന്‍സിസ്‌ പാപ്പായുടെയും പോപ്പ് എമരിറ്റസ് ബനഡിക്ട് പതിനാറാമന്റെയും ചിത്രങ്ങള്‍ വലിച്ചുകീറുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്.

പാപ്പയുടെയും വത്തിക്കാന്റെയും സുരക്ഷ ചുമതല നിര്‍വഹിക്കുന്നത് സ്വിസ് ഗാര്‍ഡാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like