ഹൂസ്റ്റണിൽ ജനങ്ങൾ വൻ ദുരിതത്തിൽ; ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി

ഹൂസ്റ്റൻ: ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഹൂസ്റ്റണ്‍ ദുരിതത്തിലായി. അമേരിക്കയിലെ ഒട്ടേറെ മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകുകയാണ്. രണ്ട് അണക്കെട്ടുകള്‍ നിറഞ്ഞു കവിഞ്ഞതും അപകടഭീഷണി വര്‍ധിപ്പിക്കുന്നുണ്ട്.

ചീങ്കണ്ണികളും പാമ്പുകളുമൊക്കെ ജനവാസകേന്ദ്രങ്ങളില്‍ ഒഴുകിയെത്തിയിട്ടുണ്ട്.. ഹൂസ്റ്റണിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും ശക്തമായ മഴ ആദ്യമായിട്ടാണ്.

മഴ കൂടി ഡാമുകള്‍ കൂടി തുറന്നുവിട്ടാല്‍ ഇതിലും മോശമായ അവസ്ഥയാകും ഉണ്ടാകാന്‍ സാധ്യതയെന്നും ഗവൺമെന്റ് വിലയിരുത്തുന്നു.

പലരും ദിവസങ്ങളായി വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. ശേഖരിച്ചു വച്ച ഭക്ഷണവും തീരാറായി. റോഡുകളെല്ലാം തകര്‍ന്നു. ജോര്‍ജ് ബുഷ്, ഹോബി വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളങ്ങളില്‍ 25 അടിയോളം വെള്ളമുണ്ട്. ഗതാഗത മാര്‍ഗങ്ങളെല്ലാം അടഞ്ഞതോടെ ഹൂസ്റ്റണ്‍ ഒറ്റപ്പെട്ടു.

എത്രയും വേഗം രക്ഷാബോട്ടുകളില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറണമെന്നു മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. താമസസ്ഥലങ്ങള്‍ നഷ്ടമായവര്‍ക്ക് ഇന്ത്യക്കാരുടെ വ്യവസായ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും അഭയം നല്‍കുന്നുണ്ട്.

ഹൂസ്റ്റണെ ഓർത്ത് ദൈവജനം പ്രാർത്ഥിക്കുന്നമെന്ന് ഐ.പി.സി ഹൂസ്റ്റൺ മുൻ സീനിയർ പാസ്റ്റർ ഷാജി ദാനിയേലും ഇപ്പോഴത്തെ സഭാ ശുശ്രൂഷകൻ പാസ്റ്റർ സാബു വർഗ്ഗീസും ഒരു സ്വകാര്യ ക്രിസ്ത്യൻ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.