നേപ്പാളില്‍ സുവിശേഷ പ്രഘോഷണവും മത പരിവര്‍ത്തനവും നിരോധിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ മതസ്വാതന്ത്ര്യത്തിന് പൂര്‍ണ്ണവിലക്ക്. സുവിശേഷപ്രഘോഷണവും മതപരിവര്‍ത്തനവും നിരോധിച്ചു. കഴിഞ്ഞ ഓഗസ്റ്റ്‌ എട്ടിനാണ് പൌരന്മാരുടെ മതസ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്തികൊണ്ട് പാര്‍ലമെന്റ് നിയമം പാസ്സാക്കിയത്.

post watermark60x60

പുതിയ നിയമമനുസരിച്ച് ഒരാള്‍ ഏത് ജാതിയിലോ മതത്തിലോ ആണ് ജനിച്ചത്‌, മരണം വരെ അതില്‍ തന്നെ തുടരണം. നീയമം ലംഘിക്കുന്നവര്‍ക്ക് 5 വര്‍ഷത്തെ ജയില്‍ ശിക്ഷയായിരിക്കും ലഭിക്കുക. വിദേശികള്‍ക്കും ഈ നീയമം ബാധകമാണ്. മതവികാരം വൃണപ്പെടുത്തുന്ന കുറ്റത്തിന് 2 വര്‍ഷത്തെ തടവിനു പുറമേ 2,000 നേപ്പാളി റുപ്പി പിഴയും ഒടുക്കേണ്ടതായി വരും.

മത ന്യൂനപക്ഷങ്ങളില്‍ വലിയ ആശങ്കയാണ് പുതിയ നീയമം ഉയര്‍ത്തുന്നത്. പ്രത്യേകിച്ച് ഒരു മതത്തെയും ബില്ലില്‍ പേരെടുത്തു പരാമര്‍ശിക്കുന്നില്ല എങ്കിലും ക്രൈസ്തവരെ ഉദ്ദേശിച്ചുള്ളതാണ് പുതിയ നീയമം. പാകിസ്ഥാനില്‍ ക്രിസ്ത്യാനികളെ അടിച്ചമര്‍ത്തുവാനുപയോഗിക്കുന്ന ‘ദൈവ നിന്ദാകുറ്റത്തിനു’ സമാനമാണ് നേപ്പാളിലെ പുതിയനിയമമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Download Our Android App | iOS App

മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുവാനും, മതപരിവര്‍ത്തനവും, സുവിശേഷ പ്രഘോഷണവും, പൊതു ആരാധനയും അനുവദിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര നിയമത്തില്‍ നേപ്പാള്‍ ഒപ്പ് വച്ചിരിക്കെ പുതിയ നടപടി ഇതിന്റെ പരസ്യലംഘനമാണെന്ന് അലിയന്‍സ് ഫോര്‍ ഡിഫന്‍സ് ഫ്രീഡമിന്റെ (ADF) നിയമോപദേശകയും, ഡയറക്ടറുമായ ടെഹ്മിനാ അറോറ ആരോപിച്ചു. നേപ്പാള്‍ ജനസംഖ്യയില്‍ വെറും ഒരു ശതമാനം മാത്രമാണു ക്രിസ്ത്യാനികള്‍.

-ADVERTISEMENT-

-ADVERTISEMENT-

You might also like