ഐ.എ.ജി യൂകെ യൂത്ത് ക്യാമ്പ് ഓഗസ്റ്റ് 28 മുതൽ ഓക്സ്ഫോർഡിൽ

ജിനു മാത്യു

യൂകെ:അസംബ്ലീസ് ഓഫ് ഗോഡ്, ഐ എ ജി യൂകെ യുടെ ഈ വർഷത്തെ  റസിഡൻഷ്യൽ യൂത്ത് ക്യാമ്പ്‌ “യൂത്ത് എലൈവ് 2017” ഓഗസ്റ്റ് 28 മുതൽ 30 (തിങ്കൾ,ചൊവ്വ, ബുധൻ )  വരെ ഓക്സ്ഫോർഡിലെ യൂൾഡ്ബറി സ്കൗട്ട് സെൻറ്ററിൽ  വച്ച് നടക്കുന്നു. “ഞാൻ അല്ല എന്നിൽ ക്രിസ്തു അത്രേ” എന്നതാണ് ഈ വർഷത്തെ ക്യാമ്പിലെ മുഖ്യ ചിന്താവിഷയം. തിങ്കൾ ഉച്ചക്ക് 2 മണിക്ക്  ആരംഭിക്കുന്ന ഈ ക്യാമ്പ് ഐ എ ജി യൂകെ ചെയർമാൻ റവ ബിനോയ് എബ്രഹാം ഉദ്‌ഘാടനം ചെയ്യുന്നു . ബാംഗ്ലൂർ  ബെഥേൽ ഇന്റർനാഷണൽ വർഷിപ്പ് ചർച്ചിലെ ശ്രിശ്രുഷകൻ റവ ജോൺസൺ വർഗീസ് ആണ് ഈ ക്യാമ്പിലെ മുഖ്യ പ്രാസംഗികൻ .  ഐ എ ജി യൂകെ യൂത്ത് ക്വയർ ആരാധന നയിക്കുന്ന ക്യാമ്പിൽ കുട്ടികൾക്കായി വ്യത്യത ഗെയിംസുകൾ , വേദവിഷയ പഠനങ്ങൾ , ഔട്ഡോർ ആൻഡ് ഇൻഡോർ ആക്ടിവിറ്റീസ് തുടങ്ങിയ പുതുമയാർന്ന പ്രോഗ്രാമുകൾ ആണ് ഇത്തവണത്തെ ക്യാമ്പിൽ സംഘാടകർ ഒരുക്കിയിരിക്കുന്നത്.  42 ഏക്കർ പ്രകൃതി രമണീയമായ ഈ ക്യാമ്പ് സൈറ്റിൽ വ്യത്യസ്തമായ മറ്റുപല ആക്ടിവിറ്റീനും ഉള്ള അവസരങ്ങളും ഉണ്ട്.

റസിഡൻഷ്യൽ രജിസ്‌ട്രേഷൻ പൂർത്തിയായ ഈ ത്രിദിന ക്യാമ്പിൽ “ഡേ ഡെലിഗേറ്റ്സ്”(Day Delegates) ആയി മാത്രം പങ്കെടുക്കുവാൻ ആണ് ഇപ്പോൾ അവസരം ഉള്ളത്. ഈ വർഷത്തെ ക്യാമ്പിൽ  തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 06:30 മുതൽ 08:30 വരെ കൺവെൻഷനും ക്രമീകരിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. ഈ രണ്ടു ദിവസത്തെ കൺവെൻഷനിലും റവ ജോൺസൻ വർഗീസ് ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപെടുക:

സിസ്റ്റർ പ്രിൻസി വിൽ‌സൺ : 07711964716

-ADVERTISEMENT-

-ADVERTISEMENT-

You might also like