പി.സി.എൻ.എ.കെ പ്രയർ ലൈൻ പ്രവർത്തനം ആരംഭിച്ചു.

വാർത്ത: നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ)

ബോസ്റ്റൺ:  36 മത് നോർത്തമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പി.സി.എൻ.എ. കെ പ്രയർ ലൈൻ പ്രവർത്തനം ആരംഭിച്ചു. 20ന് ഞായറാഴ്ച വൈകിട്ട് 9 മണിക്ക് കോൺഫ്രൻസ് കോളായി ചേർന്ന  പ്രത്യേക യോഗത്തിൽ നാഷണൽ കൺവീനർ പാസ്റ്റർ ബഥേൽ ജോൺസൺ  ഉത്ഘാടന പ്രസംഗം നടത്തി.

പാസ്റ്റർ എം.എ ജോൺ തിരുവനന്തപുരം മുഖ്യാഥിതിയായി പങ്കെടുത്ത് അനുഗ്രഹ പ്രഭാഷണം നടത്തി.യാക്കോബ് 5.13 – 18 വരെയുള്ള വേദവാക്യങ്ങളെ ഉദ്ധരിച്ച് വചനത്തിൽ നിന്നും അദ്ധേഹം സംസാരിച്ചു. പ്രാർത്ഥന എന്ന വാക്ക് 7 പ്രാവശ്യം തിരുവചനത്തിൽ കാണാം. വിശ്വാസത്തോടു കൂടി പ്രാർത്ഥിക്കട്ടെ! ഒരുവനുവേണ്ടി ഒരുവൻ പ്രാർത്ഥിക്കട്ടെ! നീതിമാന്റെ പ്രാർത്ഥന – പ്രാർത്ഥനയിൽ അപേക്ഷ – അവൻ വീണ്ടും പ്രാർത്ഥിച്ചു. തുടങ്ങിയുള്ള വിശ്വാസിയുടെ 7 വിധത്തിലുള്ള പ്രാർത്ഥനയെക്കുറിച്ച് അദ്ധേഹം വിശദീകരിച്ചു.

തെക്കേ അമേരിക്കയിലെയും കാനഡയിലുമുള്ള നിരവധി പ്രാർത്ഥന സഹകാരികൾ പ്രഥമ ദിനത്തിൽ സംബദ്ധിച്ചു. ബോസ്റ്റൺ പട്ടണത്തിലും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും ആത്മിക ചൈതന്യവും ദൈവീക പ്രവർത്തിയും ഉണ്ടാകുവാൻ യോഗത്തിൽ പ്രത്യേക പ്രാർത്ഥന നടത്തി. പ്രയർ കോർഡിനേറ്റർ പാസ്റ്റർ റജി ശമുവേൽ നേതൃത്വം നൽകി. പാസ്റ്റർ ദാനിയേൽ തോമസ് ചാറ്റനുഗ ആമുഖ പ്രാർത്ഥന നടത്തി.

ലോക്കൽ പ്രയർ കോർഡിനേറ്റർമാരായ റവ. വി.പി.തോമസ്, ഡോ. റോബിൻസൺ, റവ. സുരേഷ്, ലേഡീസ് പ്രയർ കോർഡിനേറ്റർ സിസ്റ്റർ സൂസൻ ജോൺസൺ തുടങ്ങിയവരും തുടർന്നുള്ള ദിവസങ്ങളിൽ  പ്രയർലൈന് നേതൃത്വം നൽകും. എല്ലാ ഞായറാഴ്ചകളിലും  ഈസ്റ്റേൺ സമയം 9 മണിക്ക്  515-739-1423 Code 218301 എന്ന നമ്പരിൽ പ്രയർ ലൈൻ ഉണ്ടായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.