മോശം ബന്ധങ്ങള്‍ ഒഴിവാക്കി; പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നും ആത്മീയ വഴിയിലേക്ക് ജസ്റ്റിന്‍ ബീബര്‍

മൈക്കല്‍ ജാക്സന് ശേഷം പോപ്‌ സംഗീതത്തിന്‍റെ യുവ രാജാവായ്‌ ലോകം വാഴ്ത്തി പോന്നിരുന്ന ജസ്റ്റിന്‍ ബീബറിന് ഇപ്പോള്‍ ചിന്ത ആത്മീകം മാത്രമാണ്. സംഗീത പര്യടനവുമായി ലോകം മുഴുവന്‍ ചുറ്റാന്‍ തയ്യാര്‍ ചെയ്തിരുന്ന പദ്ധതി പോലും കക്ഷി ഇപ്പോള്‍ വേണ്ടാന്ന് വച്ച് കൂടുതല്‍ സമയവും തന്റെ പാസ്ട്ടരുടെ കൂടെ ചിലവഴിക്കുകയാണ്. ഇതിനിടക്ക്‌ ജസ്റ്റിന്‍ ബീബര്‍ സ്വന്തമായ് ഒരു ചര്ച്ച് തുടങ്ങാന്‍ പോകുന്നുവെന്ന വാര്‍ത്തയും പ്രചരിക്കുന്നു.

ന്യൂയോര്‍ക്ക്‌ ഹില്‍ ഹിൽസോങ്  പാസ്റ്റര്‍ കാറല്‍ ലെന്റ്സ് ആണ് ബീബരിന്റെ ആത്മീയ പിതാവ്. ജെസ്റ്റിന്‍ സ്നാനപ്പെട്ടതും ഇവിടെയാണ്‌. തന്റെ ജീവിതത്തില്‍ സ്വാതീനം ചെലുത്തുന്ന മോശം സ്വഭാവങ്ങളില്‍ നിന്നും കൂട്ട് കെട്ടുകളില്‍ നിന്നും മോചനം നേടാനുള്ള ഉപദേശത്തിനായ് പാസ്റ്റര്‍ കാറല്‍ ലെന്റ്സ്നെ സമീപിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. പ്രമുഖ ബോക്സിംഗ് താരം ഫ്ലോയ്ഡ് മെയ്വേതറിനുമായുള്ള തന്റെ കൂട്ട്കെട്ടു വിജയകരമായ ക്രിസ്തീയ ജീവിതത്തിനു തനിക്കു തടസ്സം ആകുന്നുവെന്നു മനസിലാക്കിയാണ് താരം ഉപദേശത്തിനായ് പാസ്റ്ററെ സമീപിച്ചത്.

ക്രിസ്ത്യന്‍ ടുഡേ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്, ജസ്റ്റിന്‍ ബീബറിനു മെയ്വെടെറുമായി വളരെ അടുത്ത ബന്ദം ഉണ്ടായിരുന്നു. എന്നാല്‍ മെയ്വേതര്‍ ക്രിമിനല്‍ സ്വഭാവം ഉള്ള വ്യക്തിയാണ്. അദ്ദേഹത്തിന്‍റെ പേരില്‍ നിരവധി കേസുകളാണ് ഉള്ളത്. സ്വഭാവ വൈകൃതത്തിന്റെ ഉടമയായ മെയ്വേതര്‍ തന്റെ ജീവിതം പണത്തിനും സുഖ സൌകര്യങ്ങള്‍ക്കും വേണ്ടി സമര്‍പ്പിച്ചിരിക്കുന്നു. ഇങ്ങനെയുള്ള ഒരു വ്യക്തിയുമായി ഇനി കൂട്ട് വേണ്ട എന്നാണ് ജസ്റ്റിന്‍ ബീബര്‍ തീരുമാനിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ മോശം സ്വാധീനങ്ങളിൽ ഒരാളാണ് മെയ്തെഥർ എന്ന് ബീബര്‍ പറയുന്നു. ഇതിനോടുള്ള മെയ്തെഥറിന്റെ പ്രതികരണം ജെസ്റ്റിന്‍ ബീബറിനെ “ ഒറ്റുകാരന്‍” എന്ന് വിളിച്ചുകൊണ്ടായിരുന്നു.

ദൈവ വഴിയില്‍ നിന്നും ബീബറിനെ മാറ്റികളയുന്ന ബന്ധങ്ങള്‍ പുനഃപരിശോധിക്കാൻ ഹിൽസോങ് പാസ്റ്റര്‍ ബീബരിനെ  തുടര്‍ച്ചയായ് പ്രോത്സാഹിപ്പിക്കാരുണ്ടായിരുന്നു.

പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നപ്പോള്‍ നിരവധി ബന്ധങ്ങള്‍ താരത്തിനുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ നെഗറ്റീവ് സ്വാതീനം ചെലുത്തുന്ന എല്ലാ ബന്ദങ്ങളും അവസാനിപ്പിക്കാനാണ്  താരത്തിന്റെ തീരുമാനം. പലരും പ്രശസ്തിക്കുവേണ്ടി ദൈവത്തെ ത്യജിക്കുമ്പോള്‍  ഈ കാലത്തില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ഒരു വ്യക്തി അതിനി നിന്നും വിട്ടു നിന്നുകൊണ്ട് ക്രിസ്തുവിനെ സേവിക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്ത അത്യപൂര്‍വ്വമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.