ഹൈറേഞ്ചിൽ ലഹരി വിരുദ്ധ സന്ദേശവുമായി റാഫാ മിനിസ്ട്രീസ്

കട്ടപ്പന: ജനമൈത്രി പോലീസിന്റ സഹകരണത്തോടു കൂടി റാഫാ റേഡിയോയും, ക്രിസ്റ്റ്യൻ ഫെയ്ത്ത് മിനിസ്ട്രീസും സംയുക്തമായി, കട്ടപ്പന, മുരിങ്ങാട്ടുകുടി ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് പുകവലി, മദ്യം, മയക്കുമരുന്ന് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി.

Download Our Android App | iOS App

യുവജനങ്ങളിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ബോധവൽക്കരണത്തിൽ കൂടെ തടയുക എന്ന ഉദ്ദേശത്തോടുകൂടി പുകയില, പാൻ മസാല, മദ്യം മുതലായ ലഹരി പഥാർത്ഥങ്ങളുടെ ദൂഷ്യവശങ്ങൾ ചിത്രങ്ങളിൽ കൂടി കുട്ടികൾക്ക് കാട്ടിക്കൊടുത്തുകൊണ്ട് ഹൈസ്കൂൾ മുതൽ +2 വരെയുള്ള ക്ലാസ്സുകളിൽ ക്രിസ്റ്റ്യൻ ഫെയ്ത്ത് മിനിസ്ട്രീസ് ഡയറക്ടർ ശ്രീ. മാത്തുണ്ണി സ്കറിയ, പാസ്റ്റർ പി. ജെ തങ്കച്ചൻ എന്നിവർ ബോധവൽക്കരണ ക്ലാസ്സുകൾ നല്കുകയും കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞയും, പ്രാർത്ഥനാ വാചകങ്ങളും ചൊല്ലിക്കൊടുത്തു. ശേഷം മദ്യം, മയക്കുമരുന്നു ദൂഷ്യഭലങ്ങളുടെ ബോധവൽക്കരണ ലഘുലേഖകളും വിതരണം ചെയ്തു.

post watermark60x60

IPC തേക്കടി സെൻറർ മിനിസ്റ്റർ പാസ്റ്റർ ജോൺ പി. ചെല്ലപ്പൻ, പാസ്റ്റർ കെ. സി. രാജൻ എന്നിവർ സന്നിഹിതരായിരുന്നു.
റാഫാ റേഡിയോ മേധാവി ഷൈജു മാത്യു ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

You might also like
Comments
Loading...