ലഹരി വിരുദ്ധ ബോധവൽക്കരണവും ജീവകാരുണ്യ പ്രവർത്തനവും നടന്നു

കുമളി: ക്രിസ്റ്റ്യൻ ഫെയ്ത്ത് ഗ്ലോബൽ മിനിസ്ട്രീസ് & ചാരിറ്റബിൽ ട്രസ്റ്റും, റാഫാ റേഡിയോയും സംയുക്തമായി, ഇടുക്കി ലമ്പക്കണ്ടം ട്രൈബൽ മിഷൻ സ്കൂളിൽ വച്ച് പുകവലി, മദ്യം, മയക്കുമരുന്ന് ബോധവൽക്കരണവും, നിർദ്ദനർക്കുള്ള ശൈത്യനിവാരണ വസ്ത്രങ്ങളുടെയും, ആദിവാസി കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെയും വിതരണം ഇന്ന് നടന്നു.

Download Our Android App | iOS App

ആദിവാസി സമൂഹങ്ങളിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ദുരുപയോഗം ബോധവൽക്കരണത്തിൽ കൂടെ തടയുക എന്ന ഉദ്ദേശത്തോടുകൂടി പുകയില, പാൻ മസാല, മദ്യം മുതലായ ലഹരി പഥാർത്ഥങ്ങളുടെ ദൂഷ്യ ഭലങ്ങൾ ചിത്രങ്ങളിൽ കൂടി കുട്ടികൾക്ക് കാട്ടിക്കൊടുത്തുകൊണ്ട് നടത്തിയ ബോധവൽക്കരണ ക്ലാസ്സിനൊടുവില്ലായ് ക്രിസ്റ്റ്യൻ ഫെയ്ത്ത് ഗ്ലോബൽ മിനിസ്ട്രീസ് ഡയറക്ടർ ശ്രീ. മാത്തുണ്ണി സ്കറിയ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ഒടുവിലായ് മദ്യം, മയക്കുമരുന്നു ദൂഷ്യഭലങ്ങളുടെ ബോധവൽക്കരണ ലഘുലേഖകളും വിതരണം ചെയ്തു.

post watermark60x60

600ൽ പരം കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ ശോചനീയ അവസ്ഥയും, സർക്കാരിൽ നിന്നും ആദിവാസി മേഖല നേരിടുന്ന അവഗണനയും
അദ്യാപകരും, രക്ഷിതാക്കളും പങ്കുവച്ചു. വരും കാലങ്ങളിൽ ഈ മേഖലയിൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി നസീമ ബീഗത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, അദ്ധ്യാപകൻ രാജേഷ് ജോഷ്വാ സ്വാഗതവും, പാ. പി.ജെ തങ്കച്ചൻ മുഖ്യ പ്രഭാഷണവും, IPC തേക്കടി സെൻറർ പാസ്റ്റർ ജോൺ പി ചെല്ലപ്പൻ, പാ. കെ. സി. രാജൻ എന്നിവർ ആശംസയും, അധ്യാപിക ഷൈലജ കൃതജ്ഞതയും അറിയിച്ചു.
റാഫാ റേഡിയോ മേധാവി ഷൈജു മാത്യു ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

You might also like
Comments
Loading...