ജസ്റ്റിന്‍ ബീബര്‍ പുതിയ ചര്‍ച്ച് തുടങ്ങുന്നു?
തന്‍റെ അടിയുറച്ച ക്രൈസ്തവ വിശ്വാസം നിരവധി തവണ പരസ്യമായ് പ്രഖ്യാപിച്ചിട്ടുള്ള സെലെബ്രെട്ടിയാണ് ജെസ്റ്റിന്‍ ബീബര്‍. ഇപ്പോള്‍ പുതിയതായ് കേള്‍ക്കുന്ന വാര്‍ത്ത, ജെസ്റ്റിന്‍ ബീബര്‍ പുതിയ ചര്‍ച്ച് ആരംഭിക്കാന്‍ പോകുന്നു എന്നതാണ്. അതിനായ് നേരത്തെ നിശ്ചയിച്ച തന്‍റെ പോപ് സംഗീത ലോക പര്യടനം തല്ക്കാലം ഉപേക്ഷിച്ചിരിക്കുകയാണ് താരം എന്നാണ് ന്യൂസീലൻഡ് ഹെറാൾഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഗീത പര്യടനത്തില്‍ നിന്നും തല്ക്കാലം മാറി നിന്നുകൊണ്ട് പുതിയ ചര്‍ച്ച് തുടങ്ങുകയോ അല്ലെങ്കില്‍ ഹില്‍ സോങ്ങിനോട് ചേര്‍ന്നു നിന്നുകൊണ്ട് പ്രവര്‍ത്തിക്കാനോ താന്‍ പദ്ധതിയിടുന്നതായ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂയോര്‍ക്ക് ഹില്‍ സോംഗ് ചര്‍ച്ചിലെ പാസ്റ്റര്‍ കാറല്‍ ലെന്റ്സ് ആണ് ജെസ്റ്റിന്‍ ബീബറിന്റെ പാസ്റ്റര്‍. കഴിഞ്ഞ വര്ഷം ബീബര്‍ മുഴുകല്‍ സ്നാനം സ്വീകരിച്ചിരുന്നു.
മുന്‍ നിശ്ചയിച്ച ലോക പര്യടനം താന്‍ റദ്ദക്കുന്നതായ് ഇന്നലെയാണ് ബീബര്‍ അറിയിച്ചത്. വ്യക്തമായ കാരണം ഇതിനു അദ്ദേഹം പറയുന്നില്ലെങ്കിലും പുതിയ സഭ തുടങ്ങുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പര്യടനം റദ്ദാക്കിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഒന്നര വർഷം കൊണ്ട് നൂറ്റി അന്‍പതോളം സ്റ്റേജുകളില്‍ ആണ് ബീബര്‍ പെര്‍ഫോം ചെയ്തത്. ചില മാസങ്ങള്‍ക്ക് മുൻമ്പ് ബോംബെയിലും അദ്ദേഹത്തിന്‍റെ പ്രോഗ്രാം ഉണ്ടായിരുന്നു. മൈക്കല്‍ ജാക്സന് ശേഷം ലോകത്ത് ഏറ്റവും മൂല്യമുള്ള പോപ് താരമായുള്ള വളര്ച്ചയിലാണ് ജെസ്റ്റിന്‍ ബീബര്‍. എങ്കിലും മറ്റു സെലെബ്രെട്ടികളില്‍ നിന്നും വത്യസ്ഥമായ് ക്രിസ്തുവിലുള്ള തന്‍റെ ആശ്രയ ബോധത്തെ പരസ്യമായ് പ്രഖ്യാപിക്കുന്ന താരം കൂടിയാണ് ഇദ്ദേഹം.