യൂത്ത് ക്യാമ്പ്‌ 2017 ഓക്സ്ഫോർഡിൽ

വാർത്ത :ജിനു മാത്യു

ഓക്സ്ഫോർഡ് : അസംബ്ലീസ് ഓഫ് ഗോഡ്, ഐ എ ജി യൂകെ യുടെ ഈ വർഷത്തെ റെസിഡൻഷ്യൽ യൂത്ത് ക്യാമ്പ്‌ “യൂത്ത് എലൈവ് 2017” ഓഗസ്റ്റ് 28 മുതൽ 30 വരെ ഓക്സ്ഫോർഡിൽ വച്ച് നടക്കുന്നു. “ഞാൻ അല്ല എന്നിൽ ക്രിസ്തു അത്രേ” എന്നതാണ് ഈ വർഷത്തെ ക്യാമ്പിലെ മുഖ്യ ചിന്താവിഷയം. ഐ എ ജി യൂകെ ചെയർമാൻ റവ ബിനോയ് എബ്രഹാം ഉദ്‌ഘാടനം ചെയ്യുന്ന ഈ ക്യാമ്പിൽ ബെഥേൽ ഇന്റർനാഷണൽ വർഷിപ്പ് ചർച്ചിലെ പാസ്റ്റർ റവ ജോൺസൺ വർഗീസ് (ബാംഗ്ലൂർ) മുഖ്യ പ്രാസംഗികനായി കടന്നുവരുന്നു. ഐ എ ജി യൂകെ യൂത്ത് ക്വയർ ആരാധന നയിക്കുന്ന ക്യാമ്പിൽ കുട്ടികൾക്കായി ഗെയിംസ്, വേദവിഷയ പഠനങ്ങൾ , ഔട്ഡോർ ആൻഡ് ഇൻഡോർ ആക്ടിവിറ്റീസ് തുടങ്ങിയ വ്യത്യസ്തമായ പ്രോഗ്രാമുകൾ ഉണ്ടായിരിക്കുന്നതാണ്. ഓരോരോ ദിവസത്തെ (Day Delegates ) ക്യാമ്പുകളിൽ മാത്രം സംബന്ധിക്കുവാൻ താല്പര്യം ഉള്ളവർക്കും അതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
ക്യാമ്പ് രജിസ്‌ട്രേഷൻ ഫീസ് :
Family 2 Adults +2 Kids (Under 15): £190 (3 Days)
Individual: £60 (3 Days)
Day Delegates: £20 (Each Days)

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപെടുക:
സിസ്റ്റർ പ്രിൻസി വിൽ‌സൺ : 07711964716

-ADVERTISEMENT-

-ADVERTISEMENT-

You might also like