പി. വൈ. സി-എക്സൽ സ്നേഹ സോപാനം തിരുവല്ലയിൽ

തിരുവല്ല: പെന്തക്കോസ്തൽ യൂത്ത് കൗൺസിലിന്റെയും എക്സൽ മിനിസ്ട്രിസിന്റയും സംയുക്താഭിമുഖ്യത്തിൽ ആഗസ്ട് രണ്ടിന് വൈകിട്ട് ആറുമണിക്ക് തിരുവല്ല ഐ പി സി പ്രയർ സെന്ററിൽ സ്നേഹ സോപാനം ക്രൈസ്തവ സംഗീത സായാഹ്നം നടക്കും’ പാസ്റ്റർ രാജു പൂവക്കാല ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഐ പി സി ജനറൽ സെക്രട്ടറി റവ കെ സി ജോൺ മുഖ്യ സന്ദേശം നൽകും .നിരവധി പ്രസിദ്ധമായ ഗാനങ്ങൾക്ക് രചനയും സംഗീതവും പകർന്ന പ്രമുഖ ഗായകൻ ഭക്തവത്സലൻ ക്രൈസ്തവ സംഗീതരംഗത്ത് നാല്പത് വർഷം പിന്നിടുന്നതിന്റെ ഭാഗമായാണ് സ്നേഹ സോപാനം പ്രോഗ്രാം സംഘടിപ്പിക്കുന്നത്.പി സി ഐ യും പിവൈസിയും ചേർന്ന് മെമന്റൊ നൽകി തിരുവല്ലയിൽ ഭക്തവത്സലനെ ആദരിക്കും.പി വൈസി പ്രവർത്തകരായ ജോജി ഐപ്പ് മാത്യുസ് ,പാ ലിജോ ജോസഫ് പാ ബിനു വടശേരിക്കര (ഡയറക്ടർ എക്സൽ മിനിസ്ട്രിസ് ) തുടങ്ങിയവർ നേതൃത്യം നൽകും . എൻ എം രാജു ചെയർമാനായും അജി കല്ലുങ്കൽ കോ ഓഡിനേറ്ററായുമുള്ള കമ്മിറ്റിയാണ് സ്നേഹ സോപാനം പ്രോഗ്രാമിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.

-ADVERTISEMENT-

You might also like
Comments
Loading...