കാൽഗറി വി.ബി.സ്സ് ഓഗസ്റ്റ് 3, 4, 5 തീയതികളിൽ

സാം പടിഞ്ഞാറേക്കര

കാൽഗറി: തികഞ്ഞ ദൈവാശ്രയത്തിൽ വർഷങ്ങളായി നടത്തി വരുന്ന “കാൽഗറി വി.ബി.സ്സ്” ഈ വർഷവും കാനഡയിലുള്ള കാൽഗറി പട്ടണത്തിൽ ഓഗസ്റ്റ് 3, 4, 5 തീയതികളിൽ നടത്തുവാനുള്ള ഒരുക്കങ്ങൾ ന്യൂ കവെനൻറ്റ് പെന്തെക്കോസ്ത് ദൈവസഭ നടത്തി കൊണ്ടിരിക്കുന്നു. കാൽഗറി പട്ടണത്തിലെ മലയാളീ സമൂഹം മുൻ കാലങ്ങളിൽ കാണിച്ച ഉത്സാഹത്തിന് നന്ദി പറയുന്നതോടൊപ്പം കുട്ടികളെ ഈ ആത്മീയ വിരുന്നിൽ പങ്കെടുപ്പിക്കുവാൻ മാതാപിതാക്കളുടെ ആവേശം ഞങ്ങൾക്ക് “കാൽഗറി വി.ബി.സ്സ്” എല്ലാവർഷവും നടത്തുവാൻ വളരെ പ്രചോദനമാകുന്നു.

ഈ വർഷത്തെ ചിന്താവിഷയം “കുട്ടികൾക്കുള്ള അഞ്ച് ഉപഹാരങ്ങൾ” എന്നുള്ളതാണ്.

കുട്ടികളുടെ ഈ വർഷത്തെ വേനൽക്കാലം ആത്മീക തികവുള്ളതായി മാറുവാൻ മൂന്ന് ദിവസത്തെ ആത്മീയ പാഠങ്ങളും, പാട്ടുകളും, കായീക മത്സരങ്ങളും, വിസ്‌മയകരമായ പുതിയ കൃത്യങ്ങളും ഇടയാകും എന്ന് പൂർണ്ണമായി വിശ്വസിക്കുന്നു. ഈ വിരുന്നിൽ പങ്കെടുക്കുവാൻ കാൽഗറി പട്ടണത്തിലെ എല്ലാ മാതാപിതാക്കളെയും ആത്മാർത്ഥമായി ക്ഷണിക്കുന്നു. പ്രവേശനം സൗജന്യമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.