ന്യൂയോര്‍ക്ക്: രക്ഷാമാർഗ്ഗം മിനിസ്ട്രിയും ന്യൂയോര്‍ക്ക് ഹെബ്രോൻ IPC സഭയും സംയുക്തമായി നടത്തുന്ന ഒരു വാര ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും ന്യൂയോര്‍ക്ക് ക്യൂൻസ് ബാപ്റ്റിസ്റ്റ് ചർച്ച് ആഡിറ്റോ റിയത്തിൽ 2017 ആഗസ്ത് 20 ന് വൈകിട്ട് 7 മണിക്ക് ഐപിസി , ഈസ്റ്റേൺ റീജിയൻ പ്രസിഡന്റ് പാസ്‌റ്റർ ഇട്ടി എബ്രഹാം ഉത്‌ഘാടനം ചെയ്യും. ദിവസവും പകൽ 9:30 മുതല്‍ 12:30 വരെ ഉപവാസ പ്രാർത്ഥനയും, വൈകിട്ട് 7 മുതല്‍ 9:30 വരെ ഉണർവ്വ് യോഗങ്ങളും ഉണ്ടായിരിക്കും. ആഗസ്ത് 27 ഞായറാഴ്ച സഭാ ആരാധനയോടുകൂടി മീറ്റിംഗുകൾക്കു സമാപനമാകും.
വ്യക്തിഗതമായും, കുടുംബബന്ധങ്ങളിലും, സഭാ-സാമൂഹ്യ ജീവിതത്തിലും വന്ന് ഭവിച്ചിരിക്കുന്ന, ആത്മീയ- സാന്മാർഗ്ഗിക- ധാർമിക തകർച്ചയിൽ നിന്നും വിടുതൽ പ്രാപിക്കുന്നതിനും ഏവരും ആത്മീയ മൂല്യങ്ങളിലേക്ക് മടങ്ങി വരുന്നതിനും ഉള്ളതായ ആത്മീയ ആലോചനകളും, സന്ദേശങ്ങ ളും, വിടുതലിൻ സാക്ഷ്യങ്ങളും ഈ ദിവസങ്ങളിൽ മുഴങ്ങി കേൾ ക്കും. സഭാ സംഘടനാ വ്യതാസം കൂടാതെ ദൈവസന്നിധിയിൽ ഇരുന്നു ആത്മീയ അനുഗ്രഹങ്ങളും, നന്മകളും പ്രാപിക്കുവാൻ ഏവർക്കും ഇതൊരു നല്ല അവസരമാണ്.
ഈ ആത്മീയ സംഗമത്തിൽ പ്രസിദ്ധ സുവിശേഷകൻ P.I.എബ്രഹാം (കാനം അച്ഛൻ), പാസ്റ്റർമാരായ അനീഷ് ഏലപ്പാറ (കേരളം), സുനു വര്ഗീസ് (പഞ്ചാബ്), ജോർജ് മോനച്ചൻ (കോലാപ്പുർ) സാബു ജോർജ് (ബാംഗ്ലൂർ), എം എ. ജോൺ (തിരുവനന്തപുരം) എന്നിവർക്കൊപ്പം ഡോക്ടര്‍. ജോമോൻ ജോർജ്ജ് , ഡോക്ടര്‍. ബാബു തോമസ്, സിസ്റ്റര്‍ മേരി ജോണ്‍ തുടങ്ങി നിരവധി കർത്തൃദാസീ-ദാസന്മാർ വിവിധ മീറ്റിംഗുകളിൽ ശുശ്രുഷിക്കും, രക്ഷാമാർഗം മിനിസ്ട്രി കൊയർ സംഗീത ശുശ്രുഷ നിർവഹിക്കും. കൂടുതല്‍ വിവരങ്ങൾക്ക്: ഡോക്ടര്‍. ബാബു തോമസ്-516 248 9598, പാസ്റ്റർ. ജോയി തോമസ്-516 884 1120, ബ്രദർ. റെനി വർഗ്‌ഗീസ് – 347 869 1689എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.