നോർത്ത് അമേരിക്കൻ ദൈവസഭാ സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി

വാർത്ത : ഷാജി വെണ്ണിക്കുളം

അറ്റ്ലാന്റാ : ഇരുപത്തിരണ്ടാമതു നോർത്ത് അമേരിക്കൻ ദൈവസഭ സമ്മേളനം ഹ്യൂസ്റ്റൺ ജോർജ് ബുഷ് ഇന്റർനാഷണൽ എയർപോർട്ടിനടുത്തുള്ള ഹിൽട്ടൺ ഹോട്ടലിൽ വച്ച് ജൂലൈ 13 മുതൽ 16 വരെ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി എക്സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു. ഈ വർഷത്തെ സമ്മേളന ത്തിൽ ദൈവസഭകളുടെ ജനറൽ ഓവർസിയർ റവ. ടിം ഹില്ലി നെ കൂടാതെ കേരളത്തിൽ നിന്നും റവ പി . ഐ . എബ്രഹാം ( കാനം അച്ചൻ ), പാസ്റ്റർ അനീഷ് ഏലപ്പാറ , റവ. ബെനിസൺ മത്തായി , റവ. എം . കുഞ്ഞപ്പി, റവ. പി. ആർ . ബേബി എന്നിവരാണ് മുഖ്യ പ്രസംഗകർ . കൂടാതെ അമേരിക്കയിലും കേരളത്തിലുമുള്ള പ്രഗൽഭരായ മറ്റു ദൈവദാസന്മാരും വചനം പ്രഘോഷിക്കും.

         

post watermark60x60

യുവജനങ്ങൾക്കായി വ്യാഴാഴ്ച മുതൽ തന്നെ പ്രേത്യേക മീറ്റിങ്ങുകൾ ക്രമീകരിച്ചിട്ടുണ്ട്. ദൈവസഭയുടെ മൂ ന്നും നാലും തലമുറകളിൽ ഉള്ള പാസ്റ്റേഴ്സ് ലിൻസ ൺ ഡാനിയേൽ , സിസിൽ മാത്യു , റെനി ചെറിയാൻ , ജെറിൻ തോമസ് , പ്രകാശ് മാത്യു, സാം തോമസ് തുടങ്ങിയവർ വചനം ശുശ്രൂഷിക്കന്നത് ഈ വർ ഷത്തെ കോൺഫ്രൻസിന്റെ പ്രേത്യേകതയാണ്. കൊച്ചുകുട്ടികൾക്കായി പ്രത്യേക മീറ്റിങ്ങുകളും ക്രമീകരിച്ചിട്ടുണ്ട് .

കർത്താവിൽ പ്രസിദ്ധയായ സിസ്റ്റർ പെർസിസ് ജോൺ ഗാനശുശ്രൂഷക്കായ് ഇ ന്ത്യയിൽ നിന്നും എത്തുന്നുണ്ട് . കൂടാതെ പാസ്റ്റർ സാമുവേൽ വിത്സൺ , പാസ്റ്റർ ചാർളി സാം ബാബു എന്നിവരും ഗാന ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കും.
കുമ്പനാട് ബെഥേൽ ലേഡീസ് ബൈബിൾ സ്കൂൾ പ്രിസിപ്പാളായി സേവനം അ നുഷ്ഠിക്കുന്ന സിസ്റ്റർ സൂസി ജോൺസൺ സഹോദരിമാരുടെ പ്രത്യേക സമ്മേളന ത്തിൽ മുഖ്യസന്ദേശം നൽകും . സഹോദരിമാരായ ഡോ. ജോളി ജോസഫ്,ഗ്ലോറി ജോസഫ്, സൂസൻ ജോസഫ്, സൂസൻ ഡേവിഡ്, ഏലിയാമ്മ തോമസ്, ബിനിതോമസ് എന്നിവർ സഹോദരിമാരുടെ സമ്മേളനത്തിന് നേതൃത്വം കൊടുക്കുന്നു.
ശനിയാഴ്ച ” നമ്മുടെ പുത്രിമാരെ നേതൃ നിരയിലേക്ക് എങ്ങനെ ഒരുക്കിയെടു ക്കാം” എന്ന വിഷയത്തെ ആസ്പദമാക്കി സുവിശേഷ പ്രവർത്തനത്തിൽ നമ്മുടെ ദൗത്യം, വ്യത്യസ്ത സംസ്കാരങ്ങളിൽ നമ്മുടെ വ്യക്തിത്വം എങ്ങനെ മനസ്സിലാ ക്കാം, ഔദോഗീക ജീവിതത്തിലെ സമ്മർദ്ദം നാം എങ്ങനെ കൈകാര്യം ചെയ്യ ണം എന്നീ വിഷയങ്ങളിൽ ചർച്ചയും ഉണ്ടായിരിക്കും. സഹോദരിമാരായ ചെൽസി മാത്യു, പ്രീതി ശാമുവേൽ, നീന തോമസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം കൊടുക്കും.


സമ്മേളനത്തിന്റെ അനുഗ്രഹത്തിനായി റവ. സാംകുട്ടി മാത്യുവിന്റെ നേതൃ ത്വത്തിൽ കഴിഞ്ഞ ജനുവരി മുതൽ എല്ലാ ഞായറാഴ്ചകളിലും പ്രത്യേക പ്രാർത്ഥന നടന്നുവരുന്നു.
കോൺഫ്രൻസിന്റെ വിജയത്തിനായി നാഷണൽ കമ്മിറ്റിയെ കൂടാതെ പാസ്റ്റർ ജോൺ തോമസ്സിന്റെ നേതൃത്വത്തിലുള്ള ലോക്കൽ കമ്മിറ്റി താമസ – ഭക്ഷണ കാര്യങ്ങളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ എത്രയും വേഗം രജിസ്റ്റർ ചെയ്താൽ സമ്മേളന സ്ഥലത്തുതന്നെ താമസ സൗകര്യം ലഭിക്കുന്നതാണ് .
സമ്മേളനത്തിൽ പങ്കെടുക്കാനായി ജോർജ്ജ് ബുഷ് എയർപോർട്ടിൽ വരുന്നവർക്കായി ഹോട്ടലിലേക്ക് ഷട്ടി ൽ സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട് . ഹോബി എയർപോർട്ടിൽ വരുന്നവർ അ ധികാരികളെ നേരത്തെ വിളിച്ചറിയിക്കുകയോ northamericancog@gmail.com എന്ന അഡ്രസ്സിൽ ഇ മെയിൽ ചെയ്യുകയോ ചെയ്താൽ വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നതാണ്. മറ്റു ഹോട്ടലുകളിൽ താമസിക്കുന്നവർക്ക് സമ്മേള ന സ്ഥലത്തേക്ക് വാഹന സൗകര്യം ഏർപ്പെടുത്താൻ കഴിയില്ലെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
റവ. മാത്യു കെ ഫിലിപ്പ് , റവ. ബഞ്ചമിൻ തോമസ് , ബ്രദേഴ്സ് ബിജു തോമസ് , ബിനോയ് മാത്യു, റോബിൻ രാജു, സിസ്റ്റർ ജോളി ജോസഫ്, പാസ്റ്റർ ജോൺ തോമസ് എന്നിവരാണ് ഈ സമ്മേളനത്തിന് നേതൃത്വം കൊടുക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് www.northamericancog.org

 

-ADVERTISEMENT-

-ADVERTISEMENT-

You might also like