ഐ. പി. സി മെൽബൺ വാർഷിക കൺവൻഷൻ ജൂലൈ 7 മുതൽ

വാർത്ത: മനു ജോസഫ്, മെൽബൺ

മെൽബൺ (ആസ്‌ട്രേലിയ): ഐ. പി. സി മെൽബൺ ക്രിസ്ത്യൻ അസ്സംബ്ലിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വാർഷിക കൺവെൻഷന് ആഥിധേയത്വം വഹിക്കുവാൻ മെൽബൺ പട്ടണം ഒരുങ്ങിക്കഴിഞ്ഞു.

ജൂലൈ മാസം 7 മുതൽ 9 വരെ തീയതികളിൽ നടക്കുന്ന കൺവെൻഷൻ ഐ. പി. സി ഓസ്ട്രേലിയൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ തോമസ് ജോർജ് വെള്ളിയാഴ്ച പ്രാർത്ഥിച്ച് മീറ്റിംഗ് ഉത്ഘാടനം ചെയ്യും. മുൻ കേരള ഐ. പി. സി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഫിലിപ്പ് പി. തോമസ് യോഗങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തും.

അനുഗ്രഹീത ഗായകൻ പാസ്റ്റർ. സിറിൽ നെറോണയും എം.സി.എ ഗായക സംഘവും ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ദൈവദാസൻന്മാരും ദൈവമക്കളും ഈ അനുഗ്രഹീത കൺവൻഷനിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

post watermark60x60

 

-ADVERTISEMENT-

-ADVERTISEMENT-

You might also like