തിരുവനന്തപുരം മേഖലാ പി. വൈ. പി. എ. ക്കു ഇനി പുതിയ നേതൃത്വം

പുതിയ ഭരണസമിതി 2017 ജൂലൈ 1നു ചുമതലയേറ്റു

തിരുവനന്തപുരം: ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭയുടെ യുവജന വിഭാഗമായ പെന്തക്കോസ്ത് യുവജന സംഘടനയ്ക്ക് തിരുവനന്തപുരം മേഖലയ്ക്കു പുതിയ ഭരണസമിതി 2017 ജൂലൈ 1 നു ചുമതലയേറ്റു. നോമിനേഷൻ സമർപ്പിച്ചവർക്ക് എതിരില്ലാതെ വന്നതിനാൽ ഇലക്ഷൻ കൺവീനർ ബ്ര. പീറ്റർ മാത്യു കല്ലൂർ ഇവരെ തെരഞ്ഞെടുത്തതായി ജനറൽ ബോഡിയിൽ പ്രഖ്യാപിച്ചു.

Download Our Android App | iOS App

പ്രസിഡന്റ് ബ്ര. ജയ്സൻ സോളമൻ, വൈസ് പ്രസിഡന്റ്മാരായി ഇവ. ജെയിംസ് യോഹന്നാൻ, പാ. ലാലിൻ സാം, സെക്രട്ടറി ബ്ര. വിൻസി പി. മാമൻ, ജോ. സെക്രട്ടറിമാരായി ഇവ. ഷൈജു ബി., ഇവ. ജിനീഷ് മോഹൻ, ട്രഷറർ ആയി ബ്ര. ബേസിൽ ബെന്നി ജേക്കബ്, പബ്ലിസിറ്റി കൺവീനർ ആയി ഇവ. ഡി. കെ. ജോസ് എന്നിവരാണ് ചുമതലയേറ്റത്.

post watermark60x60

ഈ ഭരണ സമിതി ഐ. പി. സി., പി. വൈ. പി. എ. നേതൃത്വങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കും എന്നും സംസ്ഥാന പി. വൈ. പി. എ. കൗൺസിൽ പാസാക്കിയ പി. വൈ. പി. എ. ഭരണ സമിതി അംഗങ്ങൾ മാറ്റ് ഇതര പെന്തക്കോസ്ത് യുവജന സംഘടനകളിൽ ഭാരവാഹികൾ ആകാൻ പാടില്ല എന്ന തീരുമാനത്തെ സ്വാഗതം ചെയ്യുകയും മേഖലയിൽ നടപ്പാക്കുകയും ചെയ്യമെന്നു സംസ്ഥാന പി.വൈ.പി.എ. അറിയിക്കുകയും ചെയ്‌തു.

-ADVERTISEMENT-

You might also like
Comments
Loading...