ഓഹായോ: കൊളംബസിൽ നടന്ന PCNAK 2017 വിശ്വാസികളുടെ അസ്സാന്നിധ്യം കൊണ്ടു പരാജയമായിത്തീർന്നതായി റിപ്പോർട്ട്. അമേരിക്കൻ മലയാളി പെന്തക്കോസ്തുകാരുടെ ഐക്യ കൂട്ടായ്മ വേദിയാണ് PCNAK. അതുകൊണ്ടു തന്നെ എന്തു വിലകൊടുത്തും ഒരു ദിവസമെങ്കിലും PCNAK ന്റെ യോഗങ്ങൾക്ക് സംബന്ധിക്കാൻ മിക്ക വിശ്വാസികളും ശ്രമിക്കാറുണ്ട്. എന്നാൽ ഈ വർഷം നടന്ന മീറ്റിങ്ങുകളിൽ വിശ്വാസികളുടെ സഹകരണം തീരെ കുറവായിരുന്നു എന്നാണ് അമേരിക്കൻ മലയാളികളിൽ നിന്നും ലഭ്യമാകുന്ന റിപ്പോർട്ട്.
ലോകമെമ്പാടുമുളള മലയാളി പെന്തക്കോസ്തു വിശ്വാസികൾ പ്രാധാന്യത കല്പിക്കുകയും, ശ്രദ്ധിക്കുകയും ചെയ്യുന്ന ഒരു മഹാസമ്മേളനം പരാജയമായത് സംഘാടകരുടെ പിടിപ്പുകേട് കൊണ്ടാണെന്നും ആക്ഷേപമുണ്ട്.
PCNAK വിവിധ സെഷനുകളിലെ യോഗങ്ങളും പ്രതീക്ഷിച്ചത്ര നിലവാരം പുലർത്തിയില്ല. നാട്ടിൽ നിന്നും സ്പെഷ്യൽ ഗസ്റ്റ് ആയി കടന്നു വന്ന പ്രാസംഗീകർക്കും ക്രൗഡ് പുള്ളർ ആകുവാൻ കഴിഞ്ഞതുമില്ല.
അമേരിക്കയിലെ പെന്തക്കോസ്തു സഭകളിൽ തുടക്കം മുതൽ തന്നെ ഈ വർഷത്തെ സംഘാടകരെ കുറിചും വേദിയെ കുറിച്ചുമുള്ള അവമതിപ്പു പ്രകടമായിരുന്നു.
.