പാസ്റ്റർ വിൽസൺ ജോസഫ് പിസിനാക്കിൽ ശുശ്രൂഷിക്കുന്നു

ഒഹായോ∙ ജൂൺ 29 മുതൽ ജൂലൈ 2 വരെ കൊളംബസ് ഒഹായൊയിലെ ഹയാത്ത് റീജൻസി ഹോട്ടൽ & ഗ്രേറ്റർ കൊളംബസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന 35-ാമത് പെന്തെക്കോസ്തൽ കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മുഖ്യപ്രസംഗകരെ കൂടാതെ കേരളത്തിൽ നിന്നും അതിഥികളായി എത്തുന്ന പ്രശസ്ത പ്രസംഗകർ കോൺഫറൻസിൽ വചനശുശ്രൂഷ നിർവ്വഹിക്കും.

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ജനറൽ വൈസ് പ്രസിഡന്റും, ദീർഘ വർഷങ്ങളായി യുഎഇയിൽ ഷാർജ വർഷിപ്പ് സെന്ററിന്റെ സീനിയർ ശുശ്രൂഷകനും, യുഐഇ. റീജിയൻ മുൻ പ്രസിഡന്റുമായ പാസ്റ്റർ വിൽസൻ ജോസഫ് ഒഹായൊ കോൺഫറൻസിൽ വചനശുശ്രൂഷ നിർവ്വഹിക്കും. കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനാവശ്യമായ വിവിധ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. അമേരിക്കയിലെ വിവിധ സഭകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാഷണൽ ക്വയറിന്റെ രൂപീകരണവും നടന്നു എന്ന് മ്യൂസിക്ക് കോർഡിനേറ്റർ ഫിന്നി സാം അറിയിച്ചു.

നോർത്ത് അമേരിക്കൻ മലയാളി പെന്തെക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സമ്മേളനമായ പിസിനാക്കിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദൈവദാസന്മാരും വിശ്വാസികളും പങ്കെടുക്കും. പാസ്റ്റർ ടോമി ജോസഫ് (നാഷണൽ കൺവീനർ), ബ്രദർ ജെയിംസ് ഏബ്രഹാം (നാഷണൽ സെക്രട്ടറി), ബ്രദർ സാക്ക് ചെറിയാൻ (നാഷണൽ ട്രഷറാർ), ബ്രദർ ജോഷിൻ ഡാനിയേൽ (യൂത്ത് കോർഡിനേറ്റർ), ഡോ. റെനി ജോസഫ് (ലേഡീണ്ട സ് കോർഡിനേണ്ട റ്റർ), ബ്രദർ രാജൻ ആര്യപ്പള്ളിൽ (മീഡിയ / പബ്ലിസിറ്റി കോർഡിനേണ്ട റ്റർ) എന്നിവരാണ് ഈ വർഷത്തെ സമ്മേളനത്തിന് നേതൃത്വം നൽകുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like