ലേഖനം :യഹോവ സാക്ഷികളെ കുറിച്ച് അറിഞ്ഞിരിക്കെണ്ടിയ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍

ജോണ്‍സന്‍ വെടികാട്ടില്‍

യഹോവ സാക്ഷികള്‍ എന്ന പേര് നമ്മുക്ക് സുപരിചിതം ആണെങ്കിലും അവരുടെ വിശ്വാസ പ്രമാണം എന്താണെന്ന് നമ്മളില്‍ പലര്‍ക്കും വലിയ അറിവില്ല. പ്രത്യക്ഷത്തില്‍ ക്രൈസ്തവ വിശ്വാസത്തോട് സാമ്യം തോന്നുമെങ്കിലും ഇതൊരു ദുരുപദേശ ഗ്രൂപ്പ്‌ ആണ്. ചില രാജ്യങ്ങളില്‍ ഇവരെ വേറൊരു മതം ആയിപോലും കരുതി പോരുന്നു.

സോഷ്യല്‍ മീഡിയായില്‍ ഉള്‍പ്പെടെ യഹോവ സാക്ഷികളുടെ പ്രവര്‍ത്തനം വ്യാപിക്കുന്ന ഈ സാഹചര്യത്തില്‍ ഇക്കൂട്ടരെ കുറിച്ച് കുറിച്ച് നിര്‍ബന്ദമായും ഓരോ വിശ്വാസികളും അറിഞ്ഞിരിക്കേണ്ടിയ ചില കാര്യങ്ങള്‍ താഴെ കുറിക്കുന്നു;

യഹോവ സാക്ഷികള്‍ എന്ന പ്രസ്ഥാനം സ്ഥാപിതമായത് എപ്പോള്‍?
1870 – ല്‍ ചാൾസ് റ്റെയ്സ് റസ്സൽ എന്നാ വ്യക്തിയാണ് ഈ മതം സ്ഥാപിച്ചത്. പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ ബൈബിൾ സ്കൂളില്‍ പഠിക്കാൻ വന്ന വ്യക്തിയാണ് ചാൾസ് റ്റെയ്സ് റസ്സൽ.

2. യഹോവ സാക്ഷികള്‍ എന്ന പേര് ഇവര്‍ക്കെങ്ങനെ ലഭിച്ചു ?

യഹോവ സാക്ഷികളുടെ അവകാശവാദം അവര്‍ ആരാധിക്കുന്നത് പിതാവായ ദൈവത്തെയാണ് എന്നാണ്. മൂല ഭാഷയില്‍ ദൈവത്തിനു കൊടുത്തിട്ടുള്ള പേരായ YHWH അല്ലെങ്കിൽ JHVH എന്നതില്‍ നിന്നാണ് ഈ പ്രസ്ഥാനത്തിന്റെ പേര് കടന്നു വന്നിട്ടുള്ളത്. സീയോന്റെ വാച്ച് ടവർ, ഹെറാൾഡ് ഓഫ് ക്രിസ്റ്റസ് പ്രെഷൻ എന്നീ മാസികകള്‍ ചാൾസ് റ്റെയ്സ് റസ്സൽ പ്രസിദ്ധീകരിച്ചിരുന്നു. ആയതിനാല്‍ ഇവരെ ടവർ സൊസൈറ്റി എന്നും വിളിക്കുന്നു.

3. ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്ന അതേ ബൈബിള്‍ തന്നെയാണോ യഹോവ സാക്ഷികളും ഉപയോഗിക്കുന്നത്?

യഹോവ സാക്ഷികള്‍ ഉപയോഗിക്കുന്ന ബൈബിളിന്റെ പരിഭാഷ ന്യൂ വേള്‍ഡ് ട്രാന്‍സിലേഷന്‍ എന്നറിയപ്പെടുന്നു. ഔദ്യോഗീകമായ് ഈ പരിഭാഷ ലഭിക്കുന്നതിനു മുന്‍പുവരെ കിംഗ്‌ ജെയിംസ്‌ വേര്‍ഷന്‍ ബൈബിള്‍ ആയിരുന്നു ഇവരും ഉപയോഗിച്ചിരുന്നത്. എന്നാല്‍ പിന്നീട് യേശു ക്രിസ്തുവിന്റെ പല ഉദ്ധരണികളും നീക്കം ചെയ്തുകൊണ്ട് ന്യൂ വേള്‍ഡ് പരിഭാഷ ഇവര്‍ ചിട്ടപ്പെടുത്തി.

4. യഹോവ സാക്ഷികള്‍ ക്രിസ്ത്യാനികള്‍ ആണോ?

നിങ്ങള്‍ ക്രിസ്ത്യാനികള്‍ ആണോ എന്നാ ചോദ്യത്തിന് മിക്കവാറും ഇക്കൂട്ടരുടെ മറുപടി മൌനത്തില്‍ ഒതുങ്ങും. എന്നാല്‍ ഇവര്‍ അടിസ്ഥാന വേദോപദേശങ്ങളെ മറിച്ചു കളയുന്നവര്‍ ആകയാല്‍ ഇവരെ ക്രിസ്ത്യാനികളുടെ ഗണത്തില്‍ പെടുത്തുവാന്‍ കഴിയുകയില്ല.

5. യഹോവ സാക്ഷികള്‍ ത്രിത്വത്തിൽ വിശ്വസിക്കുന്നുണ്ടോ?

വിശ്വസിക്കുന്നില്ല. ദൈവം ഏകന്‍ ആണെന്നും  യഹോവ എന്നാകുന്നു അവന്‍റെ നാമം എന്നും  ഇവര്‍ പഠിപ്പിക്കുന്നു.

6. യേശുവിനെ കുറിച്ചും പരിശുദ്ധാത്മാവിനെ കുറിച്ചുമുള്ള യഹോവ സാക്ഷികളുടെ  വിശ്വാസം?

യേശു ക്രിസ്തുവിനെ അവര്‍ ദൈവത്തിന്‍റെ ഒരു സൃഷ്ട്ടി ആയി മാത്രം കരുതുന്നു. യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെ യാവ്ര്‍ നിരസിക്കുന്നു. അടിസ്ഥാന പരമായ് ഇത് ക്രൈസ്തവ വിശ്വാസത്തില്‍ നിന്നുമുള്ള വ്യതിചലനമാണ്.

പരിശുധാത്മാവിന്‍റെ വ്യക്തിത്വത്തെയും ഇവര്‍ അവഗണിക്കുന്നു. പരിശുദ്ധാത്മാവ് ദൈവം ആണെന്ന് അംഗീകരിക്കാന്‍ മടിക്കുന്ന ഇവര്‍ പരിശുദ്ധാത്മാവ് ഒരു ശക്തി മാത്രം ആണെന്ന് പഠിപ്പിക്കുന്നു.

7. യഹോവ സാക്ഷികള്‍ അവധി ദിനങ്ങളും ഉത്സവങ്ങളും ആചരിക്കാറുണ്ടോ?

ക്രൈസ്തവരുടെ ആഘോഷങ്ങളായ, ഈസ്റ്റര്‍, ദുഃഖ വെള്ളി, ക്രിസ്മസ്, ഇവയൊന്നും യഹോവ സാക്ഷികള്‍ ആച്ചരിക്കുന്നില്ല. കാരണം യേശു വിനു ഇക്കൂട്ടര്‍ ഒരു ദൈവീക പരിവേഷവും നല്‍കുന്നില്ല. മാത്രമല്ല ലോകത്തില്‍ നിന്നുമുള്ള വേര്‍പാടിന്റെ ഭാഗമായ് മറ്റു നാഷണല്‍ അവധി ദിനങ്ങളോ, ജന്മ ദിനങ്ങളോ ഇവര്‍ ആഘോഷിക്കില്ല.

8. യഹോവ സാക്ഷികള്‍ക്ക് രാഷ്ട്രീയത്തോടുള്ള സമീപനം?

രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ഇക്കൂട്ടര്‍ വിശ്വസിക്കുന്നില്ല. കഴിവതും രാഷ്ട്രീയമായി നിഷ്പക്ഷ നിലപാടെടുക്കാൻ ശ്രമിക്കുകയാണ്. രാഷ്ട്രീയത്തിലോ സൈന്യത്തിലോ സേവിക്കുന്നതിൽ അവർ വിശ്വസിക്കുന്നില്ല. രാജ്യത്തിന്റെയും സമൂഹത്തിന്റെയും തനതായ സംസ്കാരങ്ങളില്‍ നിന്നും ഇക്കൂട്ടര്‍ വിട്ടു നിന്നുകൊണ്ട് ദൈവത്തിൻറെ സ്വർഗീയ രാജ്യത്തിലെ പൗരത്വത്തിന് പ്രാധാന്യം നൽകുന്നു.

9. വൈദ്യസഹായം സംബന്ധിച്ച് യഹോവയുടെ സാക്ഷികൾ എന്താണ് വിശ്വസിക്കുന്നത്?

അസുഖത്തിനു ചീത്സകള്‍ നടത്തുമെങ്കിലും, രക്തം ദാനം , അവയവ ദാനം എന്നിവയോട് നിസ്സഹകരണ മനോഭാവമാണു യഹോവ സാക്ഷികള്‍ സ്വീകരിക്കുന്നത്. രക്തം സ്വീകരിക്കാനോ കൊടുക്കണോ ഇക്കൂട്ടര്‍ ഇതു സാഹചര്യത്തിലും തയ്യാറാകില്ല. അടുത്ത കാലത്ത് റഷ്യ ഇവരെ നിരോധിക്കാന് ഉണ്ടായ സാഹചര്യവും ഇതാണ്.

10. യഹോവ സാക്ഷികളുടെ സ്വാതീനം ഇന്നത്തെ ലോകത്തില്‍?

ലോകമെമ്പാടുമായി ഏകദേശം 8.3 ദശലക്ഷം യഹോവയുടെ സാക്ഷികളും 120,000-ത്തോളം സഭകളും ഉണ്ട്. വീടുകള്‍ തോറും കയറിയുള്ള പേര്‍സണല്‍ ഇവാന്‍ജെലിസത്തിനാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. ഓരോ വര്‍ഷവും 1.8% വളര്‍ച്ച ഉണ്ടെന്നാണ് ഇക്കൂട്ടര്‍ അവകാശപ്പെടുന്നത്.

തയ്യാറാക്കിയത്: ജോണ്‍സന്‍ വെടികാട്ടില്‍

( ക്രിസ്ത്യന്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്ത  ” യഹോവ സാക്ഷികളെ കുറിച്ച് അറിഞ്ഞിരിക്കെണ്ടിയ 5 കാര്യങ്ങള്‍ ” എന്നാ ശീര്‍ഷകത്തെ അടിസ്ഥാനമാക്കിയുള്ള ലേഖനം)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.